കണ്ണൂർ. സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരായ മൂന്നു പേരിൽ നിന്നും ഫോണുകളും സിംകാർ ഡുകളുംജയിൽ അധികൃതർ പിടികൂടി. ജയിലിലെ പത്താം ബ്ലോക്കിലെ തടവുകാരായ അൻസാർ, കാട്ടുണ്ണി രഞ്ജിത്ത്, ശരത് എന്നിവരിൽ നിന്നാണ് വിവോ കമ്പനിയുടെ സ്‌മാർട്ട്ഫോൺ, കീപേഡ് ഫോൺ, മൂന്ന് സിംകാർഡുകൾ എന്നിവ പിടികൂടിയത്. ബുധനാഴ്ച വൈകുന്നേരം 3.15 മണിക്ക് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. തുടർന്ന് ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
