യൂത്ത് ലീഗ് ലഹരി വിരുദ്ധ കൂട്ടായ്മ നാളെ കമ്പിലിൽ

kpaonlinenews

നമുക്കൊന്നായി
ലഹരി മാഫിയയുടെ വേരറുക്കുക

കൊളച്ചേരി : മുസ് ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കൂട്ടായ്മ നാളെ മാർച്ച്‌ 14ന് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടക്കും. പരിപാടിയിൽ ജന പ്രതിനിധികൾ, നിയമപാലകർ, യുവജന സംഘടന പ്രതിനിധികൾ, മത സംഘടന പ്രതിനിധികൾ, ക്ലബ്ബുകൾ, സാംസ്‌കാരിക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
കണ്ണൂർ റെയിഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ കെ വി റാഫി വിഷയാവതരണം നടത്തും
ലഹരി ഉപയോഗം ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാത അനുഭവത്തിന്റെ മരവിപ്പിലാണ് കേരളം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ
ലഹരി സംഘത്തിൽപ്പെട്ട ഭീകരമായ വാർത്തകളാണ് പുറത്തുവന്നിട്ടുള്ളത്.
ക്യാമ്പസുകളെ ലക്ഷ്യമാക്കി ലഹരി മാഫിയ പിടിമുറുക്കുമ്പോൾ
സമൂഹം ഒന്നിച്ചു നിന്ന് പ്രതിരോധം തീർത്തില്ലെങ്കിൽ അനേകം വിദ്യാർത്ഥികളുടെ ഭാവിയാണ് നഷ്ടപ്പെടാൻ ഇടവരുന്നത്. നിരന്തരമായ ബോധവൽക്കരണത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊരുക്കണം.
ഇതിനു വേണ്ടിയാണ് ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പി ക്കുന്നത്.
▫️ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി കവലകളിൽ പ്രത്യേക പോസ്റ്റർ പ്രചരണവും, ശാഖകളിൽ ഹൗസ് ക്യാമ്പയിൻ, ബോധവൽക്കരണ ലഘുലേഖ വിതരണവും നടക്കും

Share This Article
error: Content is protected !!