നാറാത്ത് ഗ്രാമപഞ്ചായത്ത് തല അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടത്തി

kpaonlinenews

നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്ത് ജൻഡർ റിസോഴ്സ് സെന്ററും കുടുംബശ്രീ സി.ഡി.എസ്-യും സംയുക്തമായി അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ് ദേശ സേവ യു.പി. സ്കൂളിൽ നടന്ന പരിപാടിയുടെ ഭാഗമായി വിളംബര ഘോഷയാത്രയും കലാ പരിപാടി യും സംഘടിപ്പിച്ചു.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. സി. ജിഷ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ. രമേശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി ശ്യാമള കെ., ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗിരിജ വി., വാർഡ് അംഗങ്ങളായ ശ്രീ ജയകുമാർ, ശ്രീമതി അജിത എൻ., ശ്രീമതി ഷീബ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമതി റസീല കെ., കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി ഷീജ കെ, ദേശ സേവ സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി. എം വി ഗീത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സനീഷ് കെ സ്വാഗതവും
കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ ശ്രീമതി ശില്പ എം. നന്ദി രേഖപ്പെടുത്തി. തുടർന്ന് പഞ്ചായത്തിലെ വനിതകളുടെ കലാപരിപാടികൾ അരങ്ങേറി.

Share This Article
error: Content is protected !!