കണ്ണാടിപ്പറമ്പ് : ദേശ സേവ യു പി സ്കൂളിൽ 2024-25 വർഷത്തെ പഠനോത്സവം നടത്തി. പി ടി എ പ്രസിഡൻ്റ് അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജി എച്ച് എസ് എസ് കണ്ണാടിപ്പറമ്പ് എച്ച് എം ഇന്ദിര പി പി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ എച്ച് എം എം വി ഗീത സ്വാഗത ഭാഷണവും കുട്ടികൾ നിർമ്മിച്ച സംയുക്ത ഡയറി പ്രകാശനം നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സൽവത്ത് നിർവഹിച്ചു . ഈ വർഷം ക്ലാസ് റൂം പഠനത്തിൻറെ ഭാഗമായി കുട്ടികൾ നേടിയ അറിവുകളുടെ നേർക്കാഴ്ചയാണ് പഠനോത്സവത്തിലൂടെ അവതരിപ്പിച്ചത്. ലിജി പി , ഇ ജെ സുനിത എന്നിവർ ആശംസയും വി കെ സുനിത നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും അരങ്ങേറി.
ദേശ സേവ യു പി സ്കൂളിൽ 2024-25 വർഷത്തെ പഠനോത്സവം നടത്തി
