എടക്കാട്. എസ്. ഡി പി ഐ പ്രവർത്തകൻ്റെ വീടിനുനേരെ ബോംബേറ്. മുഴപ്പിലങ്ങാട് മഠത്തെപിലാച്ചേരി സിറാജിൻ്റെ വീടിനുനേരെയാണ് ബോംബേറ് നടന്നത്. തിങ്കളാഴ്ച പുലർച്ചെ ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സ്ഫോടനത്തിൽ വീടിനും മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാരും പരിസരവാസികളും ഉണർന്നപ്പോഴെക്കും അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. മുഴപ്പിലങ്ങാട് ശ്രീകൂർമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിനിടെയാണ് സംഭവം. സംഭവത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്ന് എസ്.ഡി പി ഐ നേതൃത്വം ആരോപിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടക്കാട് പോലീസ് പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
എസ്. ഡി പി ഐ പ്രവർത്തകൻ്റെ വീടിനുനേരെ ബോംബേറ്.
