കണ്ണൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

kpaonlinenews

കണ്ണൂര്‍: കണ്ണൂര്‍ ഇരിക്കൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് തവിഞ്ഞാൽ സ്വദേശിനി രജനി ആണ് മരിച്ചത്. ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് യുവതിയുടെ മരണം വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇരിക്കൂര്‍ പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമായിട്ടില്ല. ഇരിക്കൂര്‍ ഊരത്തൂരിലാണ് സംഭവം. ആദിവാസി വിഭാഗത്തിലുള്ള കുടുംബമാണ് ഇവിടെ താമസിക്കുന്നത്.

Share This Article
error: Content is protected !!