കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കുറുമ്പ പുതിയ ക്ഷേത്രത്തിലെ താലപ്പൊലി കളിയാട്ട മഹോത്സവംആരംഭിച്ചു

kpaonlinenews

കണ്ണാടിപ്പറമ്പ് : കൊറ്റാളീ കൂറുംബപുതിയ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കളിയാട്ട മഹോത്സവം തിങ്കളാഴ്ച രാവിലെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ഗണപതിഹോമത്തോടെ ആരംഭം കുറിച്ചു. വൈകുന്നേരം കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും നടന്ന കലവറ നിറക്കൽ ഘോഷയാത്രയും പാളത്തുകഴകപ്പുരയിൽ നിന്നും തിടമ്പും തിരുവായുധം എഴുന്നള്ളത്തും നടന്നു (ചൊവ്വാഴ്ച ) നാളെ വൈകുന്നേരം 3 30ന് ഉച്ചപൂജ 7 മുതൽ ദേശാവാസികളുടെ വിവിധ കലാപരിപാടികൾ,8ന് കുടവെപ്പ്, ഗണപതി കളത്തിൽ പൂജ, പുതിയ ഭഗവതിയുടെ കൂടിയാട്ടം, കാര കയ്യേൽക്കൽ, ഗുളികൻ വെള്ളാട്ടം, വിഷ്ണുമൂർത്തിയുടെ തോറ്റം, കുളിച്ചെഴുന്നള്ളത്ത് കളം കയ്യേൽക്കൽ , ബലികർമ്മം,ഗുളികൻ തിറ, വീരർക്കാളിയുടെ തിറ, പൂവാരാധന, പുതിയ ഭഗവതിയുടെ തിറ, ഭദ്രകാളിയുടെ തിറ,ബുധനാഴ്ച (മാർച്ച് 12) ഉച്ചക്ക് 2 ന് പൂജ, വൈകു: 5 ന് ഇളങ്കോലം 7 ന് ഗണപതി കളത്തിൽ പൂജ,അന്തിപൂജ, ദണ്ഡൻ ദൈവത്തിന്റെ വെള്ളാട്ടം, വിഷ്ണു മൂർത്തിയുടെ തോറ്റം, കണ്ഠാകർണൻ വെള്ളാട്ടം, മുത കലശം വരവ്, വസൂരി മാലയുടെ വെള്ളാട്ടം, വീരൻ ദൈവത്തിന്റെ തിറ, കുളിച്ചെഴുന്നള്ളത്ത്, കളം കയ്യേൽക്കലും താലപ്പൊലിയും, പന്തവും താലപ്പൊലിയും വ്യാഴാഴ്ച പുലർച്ചേ 3.30 ന് 39 വർഷത്തെ ഇടവേളക്ക് ശേഷം ദണ്ഡൻ ദൈവത്തിന്റെ തിറ, രാവിലെ 6ന് വസൂരി മാലയുടെ തിറ, 7 ന് മൂത്ത ഭഗവതിയുടെ തിറ, വസൂരിമാലയുടെയും കണ്ഠാകർണ്ണന്റെയും കളിയാം വെള്ളി ഉച്ചക്ക് രണ്ടിന് ക്ഷേത്രത്തിൽനിന്നും കഴകപ്പുരയിലേക്ക് തിടമ്പും തിരുവാതിരവും എഴുന്നള്ളിക്കുന്നതോടെ താലപ്പൊലികളിയാട്ട മഹോത്സവം സമാപിക്കും

Share This Article
error: Content is protected !!