കണ്ണൂര്‍: വനിതാ ജയിലിൽ വെച്ച് സഹതടവുകാരിയെ മർദ്ദിച്ച രണ്ടു തടവുകാർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.
ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ കാരണവര്‍, എം ഡി എം എ കേസിലെ പ്രതി ഷബ്ന എന്നിവർക്കെതിരെയാണ് കേസെടുത്തത്.
വനിതാ ജയിലിലെ തടവുകാരി നൈജീരിയക്കാരി കാനേ സിംപോ ജൂലി(33)നെയാണ് ഇവരും ചേർന്ന് ആക്രമിച്ചത്.
24 ന് രാവിലെ 7.45 മണിക്കാണ് സംഭവം.
അക്രമത്തിൽ തടവുകാരിക്ക് പരിക്കേറ്റതിനെ തുടർന്ന് ഇന്നലെ
വനിതാ ജയില്‍ സൂപ്രണ്ടിന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ജയിൽ സൂപ്രണ്ട് ടൗണ്‍ പോലീസിൽ പരാതി നൽകിയത്. പരാതിയിൽകേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി
വനിതാ ജയിലിൽ അക്രമം; രണ്ടു പേർക്കെതിരെ കേസ്
