തലശ്ശേരി:ധർമ്മടം കോളാട് പാലത്തിന് സമീപം അണ്ടലൂർ ക്ഷേത്രോത്സവത്തിന് പോയ സ്ത്രീക്ക് ഭർത്താവിൽ നിന്നും കുത്തേറ്റു.
പാറപ്രംമീത്തലെക്കാരന്റെവിടെ മഹിജക്കാണ് (45) വയറിന് കുത്തേറ്റത്. സംഭവത്തിൽ കെ.ടി.പീടികക്ക് സമീപം താമസിക്കുന്ന ഭർത്താവ് മണികണ്ഠനെ പൊലീസ് പിടികൂടി.മഹിജയെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്.
ഏറെക്കാലമായി ഇരുവരും അകന്നു കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ഒറ്റക്ക് നടന്നു പോകുകയായിരുന്ന മഹിജയെ കോളാട് പാലത്തിന് സമീപമുള്ള വളവിൽ വച്ച് മണികണ്ഠൻ അക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയിൽ എത്തിച്ചവർ പൊലീസിന് മൊഴി നൽകി.മഹിജയെ ആദ്യം
തലശ്ശേരി സഹകരണ ആശുപത്രിയിലും പരിക്കിന് ഗുരുതരസ്വഭാവമുള്ളതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. മണികണ്ഠനെതിരെ മഹിജ നേരത്തെ ധർമ്മടം പൊലീസിൽ പരാതി നൽകിയിരുന്നതായും വിവരമുണ്ട്.
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; ഭർത്താവ് പിടിയിൽ
