ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, കണ്ണൂ‍ർ സ്വദേശിക്ക് 33 വർഷം തടവ്

kpaonlinenews

ഹരിപ്പാട്: ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിമൂന്നര വർഷം കഠിനതടവും, 4,75000 രൂപ പിഴയും. അന്തർ സംസ്ഥാന ലോറി ഡ്രൈവറായ കണ്ണൂർ പരിയാരം  താനൂർക്കര വീട്ടിൽ  മുഹമ്മദ്ഷാഫിയ്ക്കാണ് ഹരിപ്പാട് അതിവേഗ കോടതി ജഡ്‌ജി ജി ഹരീഷ്. 

ശിക്ഷയും പിഴയും വിധിച്ചത്. പ്രായത്തിനനുസൃതമായി ബുദ്ധി വികാസമില്ലാത്ത കുട്ടിയെ വിവാഹ വാഗ്ദാനം നൽകി ബന്ധുക്കളുടെ അനുവാദമില്ലാതെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിൽ ലോഡ്‌ജിൽ താമസിപ്പിച്ചു പീഡിപ്പിക്കുകയും 6.5 പവനും, വിടുപണിയ്ക്കായി സൂക്ഷിച്ചു വെച്ച 72000 രൂപയും തട്ടിയെടുത്തെന്നുമാണ് കേസ്. 

വെണ്മണി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ  ചെങ്ങന്നൂർ ഡി.വൈ.എസ്.പി അനീഷ്.വി കോര കേസന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്‌ കോടതിയിൽസമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്. രഘു, അഡ്വ.കെ.രജീഷ്എന്നിവർ ഹാജരായി.

Share This Article
error: Content is protected !!