മയ്യില്‍: നാടിന്റെ വിളക്കാവണം വായനശാലകളെന്നും സാമൂഹ്യ ജീര്‍ണ്ണതകള്‍ ഇല്ലാതാക്കാനുള്ള വെളിച്ചം പകരാനുള്ള ഇടമായി മാറേണ്ടതാണ് ഗ്രന്ഥാലയങ്ങളെന്നും പുരോഗമന കലാ സാഹിത്യ സംഘം ജി്ലലാ സെക്രട്ടറി നാരായണന് കാവുമ്പായി പറഞ്ഞു. പുരേഗമന കലാ സാഹിത്യ സംഘം മയ്യില്‍ മേഖലാ കമ്മിറ്റിയും കടൂര്‍ ഒറവയല്‍ ഗ്രാമദീപം വായനശാല ആന്‍ഡ് ഗ്രന്ഥാലയവും ചേര്‍ന്ന് സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. എ. അശോകന് അധ്യക്ഷത വഹിച്ചു. എം.ടി, പി.ജയചന്ദ്രന് അനുസ്മരണവും നടന്നു. പഞ്ചായത്തംഗം എം. ഭരതന്, വായനശാല സെക്രട്ടറി എ. ലിബേഷ്, പി.പി. രാജിനി തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന ഗാനസന്ധ്യയില്‍ എ. ഗോവിന്ദരാജ്, ടി.കെ. സത്യന്, കെ. ബാലകൃഷ്ണന്, പി.കെ.രത്നാകരന്, ശ്രീമതി ഒറവയല്‍, കെ.മഹേഷ്, കെ.ശൈലേഷ് തുടങ്ങിയവരുടെ ഗാനാലാപനവും നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

