നാറാത്ത്: കേരള നോളജ് എകോണമി മിഷൻ അഴീക്കോട് മണ്ഡലത്തിൽ നടപ്പിലാക്കുന്ന സ്പെഷ്യൽ പ്രൊജക്ടുമായി ബന്ധപ്പെട്ട് നാറാത്ത് ഗ്രാമ പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണ യോഗം ബഹു: കെ വി സുമേഷ് MLA ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു . കേരള നോളജ് എകോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സൗമ്യ പദ്ധതി വിശദീകരണം നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി അംബാസഡർ റിജിന, നാറാത്ത് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി അംബാസഡർ ജംഷീർ കെ വി തുടങ്ങിയവർ സംസാരിച്ചു..
ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, സി ഡി എസ് അംഗങ്ങൾ, എ ഡി എസ് അംഗങ്ങൾ, ആശാ വർക്കർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

