സിപിഐ എം ജില്ലാ പഠന സ്കൂൾ ഇ കെ നായനാർ അക്കാദമിയിൽ തുടങ്ങി

Kannadiparamba online news

കണ്ണൂർ: സിപിഐ എം ജില്ലാ പഠന സ്കൂൾ ഇ കെ നായനാർ അക്കാദമിയിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനൻ അധ്യക്ഷത വഹിച്ചു. മാധ്യമ സാംസ്കാരിക മേഖലകളിലെ ഇടപെടൽ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തുകൊണ്ടാണ് ദ്വിദിന പഠന പരിപാടി ടി എം തോമസ്ഐസക് ഉദ്ഘാടനം ചെയ്തത്.
മാറിയ സാഹചര്യവും സംഘടനാ ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തെക്കുറിച്ച് എം വി ജയരാജനും, ജാതിമത ശക്തികളും നൂതന സമീപനവും എന്ന വിഷയത്തെ കുറിച്ച് പി ജയരാജനും ക്ലാസ് എടുത്തു.
വ്യാഴാഴ്ച, സാമൂഹ്യവികാസ പ്രക്രിയയും മാർക്സിസത്തിന്റെ സമീപനവും എന്ന വിഷയത്തിൽ പുത്തലത്ത് ദിനേശനും സാർവദേശീയ – ദേശീയ സ്ഥിതിഗതികളെ കുറിച്ച് എം പ്രകാശ മാസ്റ്ററും നവകേരള കാഴ്ചപ്പാടും കേന്ദ്രസർക്കാർ ഉപരോധവും സ്ത്രീപക്ഷ സമീപനവും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് പി പി ദിവ്യയും എടുക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!