വിഷ്ണു ഭാരതീയന്‍ നാടിനെ നയിച്ച പോരാളി: കെ. ബാലകൃഷ്്ണന്‍

Kannadiparamba online news



കൊളച്ചേരി: നാടുവാഴിത്തത്തില്‍ നിന്നും നാടിനെ വെളിച്ചത്തിലേക്ക് നയിച്ച പോരാളിയാണ് സ്വാതന്ത്ര്യ സമര സേനാനിയും കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ വിഷ്ണു ഭാരതീയനെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ. ബാലകൃഷ്ണന്‍ പറഞ്ഞു. കരിങ്കല്‍ക്കുഴി കെ.എസ്.ആന്‍ഡ് എ.സി. സംഘടിപ്പിച്ച വിഷ്ണു ഭാരതീയന്‍ ജന്മദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. മലബാറിലെ എല്ലാ ഗ്രാമങ്ങളിലുമെത്തി കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുത്തതും വിഷ്ണുഭാരതീയനാണെന്ന് അദ്ധേഹം പറഞ്ഞു. വി.വി. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. പി.വി.രാജേന്ദ്രന്‍, എ.വി.രജിത്ത്, ഭാസ്‌കരന്‍ പി.നണിയൂര്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ പെരുവളത്തു പറമ്പ്, ഷീല നമ്പ്രം, രതീശന്‍ ചെക്കിക്കുളം, സുവര്‍ണ നാരായണന്‍, രൂപേഷ് കൊളച്ചേരി തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!