ചട്ടുകപ്പാറ-നവപ്രഭ വായനശാല& ഗ്രന്ഥാലയം, വേശാല കോമക്കരി യു പി -വനിതാ വായന മത്സര പുസ്തക പരിചയ പരിപാടിയായ കർക്കിടക വായന നവപ്രഭ വായനശാല ഹാളിൽ വച്ച് നടന്നു.ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ ഇ പി ആർ വേശാല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ജീൻവാൽജിൻ എന്ന പുസ്തകത്തെപ്പറ്റി അവതരണം നടത്തി. കെ. മധു , കുമാരൻ പി, അഷിൻ പി പി എന്നിവർ സംസാരിച്ചു.വായനശാല പ്രസിഡണ്ട് കെ.വി ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ഷിജു ഇ പി സ്വാഗതവും വായനശാല ജോ. സെക്രട്ടറി ഗണേശ ൻ.കെ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

