ചേലേരി : സാമൂഹ്യ പെൻഷൻ വാങ്ങുന്നവർക്കുള്ള സൗജന്യ മസ്റ്ററിങ് നാളെ ജൂലൈ 25 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ചേലേരി ഈശാനമംഗലത്തെ ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ വെച്ച് നടക്കും.
രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. കൊളച്ചേരി പഞ്ചായത്തിന്റെ പരിധിയിലുള്ള മുഴുവനാളുകൾക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. മസ്റ്ററിങ് ചെയ്യാൻ ആധാർ കാർഡ് കൊണ്ടുവരേണ്ടതാണ്.