കോപ അമേരിക്കയിൽ കൊളംബിയ ഫൈനലിൽ; യൂറോ കപ്പിൽ ഇംഗ്ലണ്ട് ഫൈനലിൽ

kpaonlinenews

ഉറുഗ്വെയെ തകർത്ത് കൊളംബിയ ഫൈനലിൽ

കോപ അമേരിക്കയിലെ ആവേശകരമായ  2ാം സെമിയില്‍ ഉറുഗ്വെയെ തകർത്ത് കൊളംബിയ ഫൈനലിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയൻ വീരഗാഥ. സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റില്‍ നിന്ന് 39ാം മിനിറ്റില്‍ ജെഫേഴ്‌സണ്‍ ലേമയാണ് വിജയ ഗോൾ നേടിയത്. ഇനി ഞായറാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ കൊളംബിയ അർജന്റീനയെ നേരിടും.

യൂറോ കപ്പിലെ 2ാം സെമിയിലെ ത്രില്ലർ പോരാട്ടത്തിൽ നെതർലൻഡിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ. അവസാന മിനിറ്റ് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. 7ാം മിനിറ്റിൽ സിമൺസ് ഓറഞ്ച് പടയ്ക്കായി ആദ്യ ഗോൾ നേടി. എന്നാൽ 18ാം മിനിറ്റിൽ കെയ്നും, 90ാം മിനിറ്റിൽ വാട്കിൻസും ഇംഗ്ലണ്ടിനായി ഗോളുകൾ നേടി. ഇനി ഫൈനലിൽ സ്പെയിനെ ഇംഗ്ലണ്ട് നേരിടും.

Share This Article
error: Content is protected !!