ചേലേരി : ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രകുളം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ വെച്ച് ഭക്തജനങ്ങളുടയും നാട്ടുകാരുടെയും യോഗം ചേർന്നു. നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളെകുറിച്ച് പി.സുധീർ സംസാരിച്ചു. ക്ഷേത്രം പരിപാലന സമിതി പ്രസിഡണ്ട് പി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് രക്ഷാധികാരിയായി 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
പ്രസിഡണ്ട് : എം.പി ഹരീന്ദ്രൻ
വൈസ് പ്രസിഡണ്ട് : പി.കെ പ്രഭാകരൻ മാസ്റ്റർ
സെക്രട്ടറി : എം.സുജിത്ത് മാസ്റ്റർ
ജോയിന്റ് സെക്രട്ടറി : എ.പ്രകാശൻ (ബേബി)