ആദ്യ സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രാൻസിനെ കീഴടക്കി സ്പെയ്ൻ യൂറോ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിലെത്തി. ആദ്യ ഗോൾ നേടിയത് ഫ്രാൻസായിരുന്നെങ്കിലും ഞൊടിയിടയിൽ രണ്ട് ഗോളുകൾ നേടി സ്പെയ്ൻ മത്സരം പിടിച്ചെടുക്കുക യായിരുന്നു. ഇന്നലെ നടന്ന സെമിഫൈനലിന്റെ ആദ്യ 25 മിനിട്ടിനികം പിറന്നത് മൂന്ന് ഗോളുകളാണ്. മത്സരത്തിന്റെ 9-ാം മിനിട്ടിൽ കോളോ മുവാനിയുടെ ഹെഡറിലൂടെ ഫ്രാൻസ് ആദ്യ ഗോൾ നേടി. എന്നാൽ 21-ാം മിനിട്ടിൽ കൗമാരതാരം ലാമിൻ യമാലിലൂടെ സ്പെയ്ൻ തിരിച്ചടിച്ച് 1-1ന് സമനിലയിലെത്തിച്ചു. ഇതോടെ യൂറോകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ വേട്ടക്കാരനായി ലാമിൻ യമാൽ മാറി. 25-ാം മിനിട്ടിൽ ഡാനി ഓൾമോയിലൂടെ സ്പെയ്ൻ 2-1ന് മുന്നിലെത്തി. ഈ സ്കോറിനാണ് ഇടവേളയ്ക്ക് പിരിഞ്ഞത്
ഒന്നിനെതിരെ രണ്ടു ഗോളിന് ഫ്രാൻസിനെ കീഴടക്കി സ്പെയിൻ യൂറോ ഫൈനലിൽ
