ചേലേരി:- ചേലേരി എൻ.എസ്.എസ്. കരയോഗം ആദ്ധ്യാത്മീക സംഗമം കരയോഗം തളിപ്പറമ്പ് താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ. പി.വി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഹൈന്ദവാചാരങ്ങൾ എന്ന വിഷയത്തെ അധികരിച്ച് ശ്രീ.എൻ.വി.രാഘവൻ നമ്പ്യാർ പ്രഭാഷണം നടത്തി. LSS, USS , SSLC, PLUS TWO വിജയികളെയും രാമായണ ക്വിസ്സ് വിജയികളെയും കരയോഗം തളിപ്പറമ്പ് താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ .പി.വി.ചന്ദ്രബാബു മൊമന്റോ നൽകി ആദരിച്ചു. ചേലേരി എൻ.എസ്.എസ് കരയോഗം പ്രസിഡണ്ട് ശ്രീ. കെ.വി കരുണാകരൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ശ്രീ. സി.കെ.ജനാർദ്ദനൻ നമ്പ്യാർ സ്വാഗതം പറഞ്ഞു. കരയോഗം എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ ശ്രീ.പി.കെ.രഘുനാഥൻ, ശ്രീ.പി.കെ.കുട്ടികൃഷ്ണൻ, ശ്രീമതി. സരള.പി, ശ്രീ.ഇ.പി.ഭക്തവത്സലൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

