മയ്യില്‍: രണ്ടു വീടുകള്‍ കുത്തിതുറന്ന് മോഷണം. മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.ഏച്ചൂര്‍ കോട്ടം സ്വദേശിയും ചെക്കിക്കുളം പാലത്തുംകരയില്‍ താമസക്കാരനുമായ വലിയ വീട്ടില്‍ അബ്ദുള്‍ കബീറിനെ(40)യാണ് മയ്യില്‍ പോലീസ് അറസ്റ്റു ചെയ്തത്.
ചേലേരി മുണ്ടേരിക്കടവിലെ നബീസ മന്‍സിലില്‍ പി.കെ.നബീസയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ 3.30നായിരുന്നു കവര്‍ച്ച. കുളിമുറിയുടെ വാതില്‍ വഴി സണ്‍ഷേഡിലൂടെ അകത്തു കടന്ന് ലോക്കര്‍ സെയ്ഫില്‍ സൂക്ഷിച്ച 97,000 രൂപ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചേലേരി പൂട്ടിയിട്ട വീട് കുത്തിതുറന്ന് കവര്‍ച്ച നടത്തിയത്. സംശയ തോന്നിയ നാട്ടുകാര്‍ വീട് വളഞ്ഞ് മോഷ്ടാവിനെ പിടികൂടി മയ്യില്‍ പോലീസിന് കൈമാറുകയായിരുന്നു.
വീട് കുത്തിതുറന്ന് മോഷണം; യുവാവിനെ നാട്ടുകാര്‍ പിടികൂടി
