ഫാത്തിമ എഫ് സി കോൺവെൻ്റിന് നേരെ കല്ലേറ്

Kannadiparamba online news

തളിപ്പറമ്പ്: കന്യാസ്ത്രീകൾ നടത്തി വരുന്ന ലേഡീസ് ഹോസ്റ്റലിനു നേരെ സാമൂഹ്യ വിരുദ്ധർ കല്ലേറ് നടത്തി. കല്ലേറിൽ കോണ്‍വെന്റിൻ്റെ പ്രാര്‍ത്ഥനാചാപ്പലിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

കരിമ്പം അള്ളാംകുളം ഒറ്റപ്പാല നഗറിലെ ഫാത്തിമ ലേഡീസ് ഹോസ്റ്റലിന് നേരെയാണ് അക്രമം ഇന്നലെ രാത്രി9.30 നും 12 മണിക്കുമിടയിലാണ് അക്രമം നടന്നത്.

9.30 ന് ബൈക്കിലെത്തിയമൂന്നംഗ സംഘം കോണ്‍വെന്റിലെ ലേഡീസ് ഹോസ്റ്റലിലെ മുറികള്‍ക്ക് നേരെയാണ് തുടർച്ചയായികല്ലേറ് നടത്തിയത്.
താമസക്കാരായ യുവതികളുടെ നിലവിളികേട്ട് സിസ്റ്റര്‍മാര്‍ ഓടിയെത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല
രാത്രി 12 യോടെ വീണ്ടും കല്ലേറുണ്ടായി.

സിസ്റ്റര്‍മാരും ലേഡീസ് ഹോസ്റ്റലിലെ കുട്ടികളും ഉള്‍പ്പെടെ നാല്‍പ്പതോളം പേരാണ് ഇവിടെ താമസിക്കുന്നത്. തളിപ്പറമ്പ് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.

മദര്‍-ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ജോല്‍സനയുടെ പരാതിയില്‍ പോലീസ് കേസെടുത്ത്
പോലീസ് പ്രദേശത്തെ നിരീക്ഷണകാമറകള്‍ പരിശോധിച്ചുവരികയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!