തളിപ്പറമ്പ്. ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വണ്ടിയെടുക്കാൻ ചെന്ന യുവാവ് ഇരുളിൽമൊബൈൽ ടോർച്ച് അടിച്ച വിരോധത്തിൽ രണ്ടു പേർ ചേർന്ന് മർദ്ദിച്ചു. മഴൂരിൽ ക്ഷേത്രോത്സവത്തിനെത്തിയ ഏഴോം അടുത്തിലയിലെ കെ.വി.സുരേഷ് ബാബു (46) വിനെയും സുഹൃത്തിനെയുമാണ് മർദ്ദിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിക്കാണ് പരാതിക്കാസ് പദമായ സംഭവം. വീട്ടിലേക്ക് തിരിച്ചു പോകാൻ വണ്ടിയെടുക്കാൻ ഇരുട്ടിൽ മൊബൈൽ ടോർച്ച് തെളിച്ച വിരോധത്തിൽ കാഞ്ഞിരങ്ങാട് സ്വദേശികളായ സനീഷ്, അഖിലേഷ് എന്നിവരാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

