അനുമോദനം നൽകി

Kannadiparamba online news

അഴീക്കോട്‌ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി “മഴവില്ല് ” പരിപാടിയുടെ ഭാഗമായി മണ്ഡല പരിധിയിലെ സ്കൂളുകളിൽ നിന്നും 2023 വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി ചിറക്കൽ ഫോക്‌ലോർ അക്കാദമിയിൽ നടന്ന ചടങ്ങ് രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അഴീക്കോട് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ചെയർമാൻ കെ പി ജയപാലൻ അധ്യക്ഷനായി മണ്ഡലത്തിലെ എഴുപത്തിരണ്ട് സ്കൂളുകളിൽ നിന്നും നൂറ്റി അമ്പതോളം വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. കെ വി സുമേഷ് എം എൽ എ,കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെസിജിഷ, പഞ്ചായത്ത് പ്രസിഡന്റ് മാരായ പി ശ്രുതി, (ചിറക്കൽ )കെ രമേശൻ (നാറാത്ത് )എ വി സുശീല (പാപ്പിനിശ്ശേരി )കെ അജീഷ് (അഴീക്കോട്‌ ), കോർപ്പറേഷൻ കൗൺസിലർ ടി.രവീന്ദ്രൻ, ഡി ഇ ഒ അജിത, എ ഇ ഒ ബിജിമോൾ ഒ കെ, ഡയറ്റ് ലക്‌ചറർ ബീന എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!