പണം വച്ച് ചീട്ടുകളിയിലേർപ്പെട്ട ആറുപേരെ തളിപ്പറമ്പ് സി.ഐ: കെ.പി.ഷൈനിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. ഇതര സംസ്ഥാന തൊഴിലാളികളെയാണ്
തളിപ്പറമ്പ് ടെമ്പോ സ്റ്റാൻ് ,കാക്കത്തോട് ബസ് സ്റ്റാൻ്റ് എന്നിവിടങ്ങളിൽ നിന്നായി പിടിക്കൂടിയത്. അസം സ്വദേശികളായ മുഖ്‌സിദിൽ, അബ്ദുള്ള, അക്ഷയ് എന്നിവരെയാണ് ടെമ്പോ സ്റ്റാൻ്റിൽ നിന്നും പിടികൂടിയത്. ഇവരിൽ നിന്ന് 20,650 രൂപ പിടിച്ചെടുത്തു. തുടർന്ന് നടന്ന പരിശോധനയിൽ കാക്കാത്തോട് പഴയബസ്‌റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന്
മൂന്നുപേരെ കൂടി പിടികൂടി. ഒഡീഷ, ഉത്തർപ്രദേശ്, തമിഴ്‌നാട് സ്വദേശികളായ വിശ്വൽജിത്ത്, ഉമാശ
ങ്കർ വർമ്മ, സംഗീത് ഗുണശേഖരൻ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 30,800 രൂപ പിടിച്ചെടുത്തു.
സീനിയർ സി.പി.ഒമാരായ ബിജു, ഹരിപ്രസാദ്,
ഉത്തമൻ, ഷൈജു, ഡ്രൈവർ വിനോദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

