നിർത്തിയിട്ട വാഹനത്തിൽ നിന്നും ടയർ ഊരി മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെപ്രതി പിടിയിൽ

Kannadiparamba online news

കണ്ണപുരം :അപകടത്തിൽപ്പെട്ട് സ്റ്റേഷന് സമീപം നിർത്തിയിട്ട വാഹനത്തിൽ നിന്നും ടയർ ഊരി മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെപ്രതി പിടിയിൽ. കർണ്ണാടക വിജയനഗർ ഹരിപ്പനഹള്ളി ഐശ്വര്യ ക്യാമ്പ് റോഡിലെ അബ്ദുൾകരീമിനെ(22)യാണ് കണ്ണപുരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.സുഷീർ അറസ്റ്റ് ചെയ്തത്.ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് സംഭവം. കോഴിക്കോട് ഫ്രൂട്സ് ഇറക്കിയ ശേഷം കർണ്ണാടകയിലേക്ക് പിക് അപ്പുമായി പോകുകയായിരുന്ന പ്രതി
സ്റ്റേഷന് സമീപം നിർത്തിയിട്ട എം.എച്ച് 11.സി.എച്ച്.5907 നമ്പർ പിക് അപ്പിൻ്റെ പിറക് വശത്തെ ടയർ ഊരിമാറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നത് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർജവാദിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷ്ടാവിനെ കൈയോടെ പോലീസിന് പിടികൂടാനായത്. ഊരിമാറ്റിയ ടയറുംഇയാൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!