സുമനസ്സുകളുടെ കനിവ് കാത്ത് കണ്ണാടിപ്പറമ്പ് സ്വദേശി

Kannadiparamba online news

സാമൂഹിക – സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന കണ്ണാടിപ്പറമ്പ് തെരുവിലെ മൊളച്ചൻ ബാബു (49) കഴിഞ്ഞ ദിവസം പക്ഷാഘാതം വന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമായി കണ്ണൂരിലെ ശ്രീചന്ദ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. വിസ്മയ പാർക്കിലെ തൊഴിലാളിയായ ബാബുവിന്റെ തുടർചികിത്സയ്ക്ക് 50 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ആയതിനാൽ ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുന്നതിനും നിർധനരായ കുടുംബത്തെ സഹായിക്കുന്നതിനും സുമനസ്സുകളുടെ കാരുണ്യവും സഹായവും ആവശ്യമായി വന്നിരിക്കുകയാണ്. ചികിത്സാ സഹായത്തിന് വേണ്ടി കെ.വി സുമേഷ് എം.എൽ.എ, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ എന്നിവർ രക്ഷാധികാരികളായും, വാർഡ് മെമ്പർ കാണിചന്ദ്രൻ ചെയർമാനായും, എം സന്തോഷ് കൺവീനറായും, കുറിയ കൃഷ്ണൻ ട്രഷററായും ചികിത്സാ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്.

● Account No: 011970011116 (കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക്)

● G-pay No: 9995312970 (കൃഷ്ണൻ കുറിയ)

📲9605978624
(സന്തോഷ് എം)

📲9387648011
ചന്ദ്രൻ കാണി ( വാർഡ് മെമ്പർ)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!