ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്തു

Kannadiparamba online news

കണ്ണൂർ: കെ സുധാകരൻ എം.പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്തു:
കെ സുധാകരൻ എ.പിയുടെ 2022- 23 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് കണ്ണൂർ പാർലമെൻറ് മണ്ഡലത്തിലെ പതിനെട്ട് അംഗപരിമിതർക്ക് ഇലക്ട്രോണിക് വീൽ ചെയർ വിതരണം ചെയ്തു.കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വച്ച് നടന്ന പ്രസ്തുത പരിപാടിയിൽ കണ്ണൂർ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഇലക്ട്രോണിക് വിൽ ചെയറുകളുടെ വിതരണം നിർവ്വഹിച്ചു. ചടങ്ങിൽ മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ, ടാക്സ് ആൻ്റ് അപ്പീൽ ചെയർപേഴ്സൻ ഷാഹിന മൊയ്തിൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കെ സുധാകരൻ എംപിയുടെ അഞ്ച് വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരുകോടി രൂപയാണ് പാർലമെൻറ് മണ്ഡലത്തിലെ അംഗപരിമിതർക്ക് സഹായ ഉപകരണങ്ങൾ നൽകുവാൻ മാറ്റിവെച്ചിരുന്നത്. ഇതിൽ 83 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചു.ബാക്കി പതിനേഴ് ലക്ഷത്തിൻ്റെ സഹായ ഉപകരണങ്ങൾ അടുത്ത ദിവസങ്ങൾകകം വിതരണം ചെയ്യും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!