മയ്യില്‍: എട്ടേയാര്‍ – മലപ്പട്ടം റോഡ് കവലയിലെ ഗതാഗത കുരുക്കിനിടയാക്കുന്നത് ബസ്സുകളുടെ സ്റ്റോപ്പുകള്‍ പുന; ക്രമീകരിക്കാത്തത് മൂലമെന്ന് പരാതി. മൂന്ന് ഭാഗങ്ങളില്‍ നിന്നെത്തുന്ന ബസ്സുകള്‍ക്ക് ഇവിടെ സ്റ്റോപ്പുകള്‍ നിത്യേന മാറുന്നതായാണ് ആരോപണമുയരുന്നത്. മലപ്പട്ടം റോഡിലൂടെയുള്ള ഗതാഗതത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പേ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നില്‍ ബസ്സുകള്‍ നിര്‍ത്തിയിടുന്നതാണ് പ്രയാസമുണ്ടാക്കുന്നത്. മയ്യില്‍ ഭാഗത്തു നുന്നും ചാലോടു ഭാഗത്തുനിന്നും ഒരേ സമയം ഇവിടെയെത്തുന്ന ബസ്സുകള്‍ അടുത്തടുത്ത് നിര്‍ത്തിയിട്ടാല്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നു പോകാനാകുകയില്ല. ഇതേ സമയത്ത് മലപ്പട്ടം ഭാഗത്തു നിന്നുള്ള വാഹനങ്ങളുമെത്തുന്നതോടെ ഗതാഗതം ഏറെ നേരത്തേക്ക് വഴിമുട്ടുകയാണ്. നിലവിലെ സ്റ്റോപ്പുകള്‍ പുന: ക്രമീകരക്കണമെന്നാണ് യാത്രക്കാരും ആവശ്യപ്പെടുന്നത്. മയ്യില്‍ നിന്ന് ശ്രീകണ്ടാപുരം, മലപ്പട്ടെ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യമാണുള്ളത്. ചില ബസ്സുകള്‍ സീബ്രാലൈനില്‍ നിര്‍ത്തിയിടുന്നതും കാല്‍നടയാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുകയാണ്.
ബസ്സുകളുടെ സ്റ്റോപ്പുകള്‍ കൃത്യതപ്പെടുത്തണം;
വൈകുന്നേരങ്ങളില്‍ നിത്യേനയുള്ള ഗതാഗത തടസ്സത്തിനിടയാക്കുന്നത് സ്റ്റോപ്പുകള്‍ പുന; ക്രമീകതരിക്കാത്തതാണ്.
എട്ടേയാര്‍ കവലയിലെ റോഡരികുകളില്‍ ദീര്‍ഘനേരം സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് പ്രശ്നമുണ്ടാക്കുന്നുണ്ട്.
ടി.ഒ. രാജീവന് പഴശ്ശി
കടയുടമ. എട്ടേയാര്‍.
ബസ്സുകള്‍ നിര്‍ത്തിയിടാന്‍ സൗകര്യമുണ്ടാക്കണം.
വളര്‍ന്നു വരുന്ന ടൗണായ എട്ടേയാറില്‍ ബസ്സുകള്‍ നിര്‍ത്തിയിടുന്നതിനും യാത്രക്കാരെ കയറ്റിയിറക്കാനും മതിയായ സ്റ്റോപ്പുകളും ബസ്ബേയും പണിയണം
ജിനേഷ് പഴശ്ശി,
ഡ്രൈവര്‍, ഐശ്വര്യ ബസ് ട്രാവല്‍സ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

