നാറാത്ത് ഗ്രാമപഞ്ചായത്ത് 10 – വാർഡിൽ വർഷങ്ങളായി യാത്രാബുദ്ധിമുട്ട് നേരിട്ട വഴിയായിരുന്നു മുത്തപ്പൻ ക്ഷേത്രം വയപ്രം റോഡ്. പഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി 4.5 ലക്ഷം വകയിരുത്തി റോഡ് കോൺക്രീറ്റ് ചെയ്ത് പണി പൂർത്തിയാക്കി. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ നാറാത്ത് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കാണിചന്ദ്രന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത്പ്രസിഡൻ്റ് കെ. രമേശൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എ ശരത്ത് സ്വാഗതവും ആശംസിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

