പാപ്പിനിശ്ശേരി : കഞ്ചാവുപൊതികളുമായി മൂന്നുപേരെ പാപ്പിനിശ്ശേരി എക്സൈസ് സംഘം വിവിധ കേന്ദ്രങ്ങളിൽനിന്ന് അറസ്റ്റ്ചെയ്തു ഏഴോം സ്വദേശി സിനാൻ ഉമ്മർ (32), അഴീക്കോട് സൗത്ത് സ്വദേശി കെ. സലീം (28), പാപ്പിനിശ്ശേരി സ്വദേശി വി.കെ. സഹദ് (27) എന്നിവരാണ് അറസ്റ്റിലായത്.
പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ് തൂണോളിയും സംഘവുമാണ് മൂവരെയും പിടിച്ചത്. ചെങ്ങൽ-പുല്ലഞ്ഞിടയിൽവെച്ച് സിനാനെയും പാപ്പിനിശ്ശേരി വെസ്റ്റിൽനിന്ന് സലീം, വി.കെ. സഹദ് എന്നിവരെയും അറസ്റ്റ്ചെയ്തത്.
എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി.എം. സജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ പി.പി. രജിരാഗ്, വി.പി. ശ്രീകുമാർ, സി. പങ്കജാക്ഷൻ, എം. ജനാർദനൻ, പി. യേശുദാസൻ എന്നിവരുണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

