ചക്കരക്കൽ. വിവാഹ ശേഷം യുവതിയുടെ 25 പവൻ്റെ ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്ത ഭർത്താവിനും ബന്ധുക്കളും ഉൾപ്പെടെ ആറുപേർക്കെതിരെ പരാതിയിൽ ഗാർഹീക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. പള്ളിപ്രംകണിച്ചിറ സ്വദേശിനിയായ 29കാരിയുടെ പരാതിയിലാണ് ഭർത്താവ് മയ്യിൽ പെരിവങ്ങൂരിലെ അബ്ദുൾ റൗഫ് (32), ബന്ധുക്കളായ കെ.വി.ഉമ്മർ, റംലത്ത്, ഉമൈറ, മുർഷിദ, ഇബ്രാഹിം എന്നിവർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്.2014 ആഗസ്ത് 13 ന് ആയിരുന്നു വിവാഹം.2015 ജൂലായ് മാസം 5 മുതൽ ഈ വർഷം ഫെബ്രവരി അഞ്ചാം തീയതിക്കിടയിൽ പരാതിക്കാരിയുടെ 25 പവൻ ബിസിനസിനെന്ന് പറഞ്ഞ് കൈക്കലാക്കിയ ശേഷം പീഡിപ്പിക്കുകയും മാലിദ്വീപിലേക്ക് പോയ ശേഷം തലാക്ക് ചൊല്ലി ഭർത്താവ് മറ്റൊരു വിവാഹം ചെയ്തതായി ഫോണിൽ മെസേജ് അയച്ചതായും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

