മുഹബ്ബത്ത് കീ ദുഖാൻ
ഒരുക്കി പാമ്പുരുത്തി ശാഖാ മുസ്‌ലിം ലീഗ്

Kannadiparamba online news

പാമ്പുരുത്തി: “ഇന്ത്യയെ വീണ്ടെടുക്കാൻ – ഇന്ത്യയോടൊപ്പം “
എന്ന പ്രമേയത്തിൽ കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന ദേശരക്ഷാ യാത്രയുടെ പ്രചാരണാർത്ഥം പാമ്പുരുത്തി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പുരുത്തി സി.എച്ച് നഗറിൽ
‘ വെറുപ്പിൻ്റെ കമ്പോളത്തിൽ സ്നേഹത്തിൻ്റെ കട തുറന്ന് ‘ മുഹബ്ബത്ത് കീ ദുഖാൻ സംഘടിപ്പിച്ചു. ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം മമ്മു മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അംഗം കെ പി അബ്ദുൽ സലാം, മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി തുടങ്ങിയവർ പ്രമേയ സന്ദേശം കൈമാറി. മുസ്‌ലിം ലീഗ് ശാഖാ സെക്രട്ടറി സി കെ അബ്ദുൽ റസാഖ് സ്വാഗതവും എം എസ് എഫ് ശാഖാ പ്രസിഡണ്ട് വി പി ഫാസിർ നന്ദിയും പറഞ്ഞു എം ആദം ഹാജി, എം അബ്ദുള്ള, വി.ടി അബൂബക്കർ, എം മുസ്തഫ ഹാജി, എം.പി മുസ്തഫ, ടി. മുഹമ്മദ്, കെ. സി മുഹമ്മദ് കുഞ്ഞി, പി.പി ഗഫൂർ, വി.കെ അബ്ദുൽ മജീദ്, എൻ പി റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!