ചേലേരി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ചേലേരി മേഖലാ സമ്മേളനവും ഷാർജ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ആയ ഹാഷിം നൂഞ്ഞേരിക്കുള്ള സ്വീകരണവും ഇന്ന് (ഞായറാഴ്ച) നടക്കും. വൈകുന്നേരം 6.30-ന് ചേലേരിമുക്ക് ബസാറിൽ വെച്ചു നടക്കുന്ന പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു പ്രസംഗിക്കും. തുടർന്ന് ഹരിത കലാ സംഘം എരുവാട്ടി മെഗാ ദഫ് ടീം സംഘടിപ്പിക്കുന്ന മെഗാ ദഫ് പ്രദർശനവും കയ്യങ്കോട് ബറ്റാലിയൻ ആർട്സ്& സ്പോർട്സ് ടീമിന്റെ വട്ടപ്പാട്ടും അരങ്ങേറും. പ്രസ്തുത പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സഘാടകർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

