മയ്യിൽ:
സമഗ്ര ശിക്ഷ കേരള നടപ്പിലാക്കിയ സംയുക്ത ഡയറി എഴുത്തിന്റെ ഭാഗമായി കയരളം നോർത്ത് എ.എൽ.പി. സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസിലെ വിദ്യാർഥികൾ തയ്യാറാക്കിയ ‘കുട്ടി കാഴ്ചകൾ’ പ്രകാശനം ചെയ്തു. കുട്ടികൾ അവരുടെ ദൈനംദിന അനുഭവങ്ങളും കാഴ്ചകളും ചിത്രങ്ങൾ സഹിതമാണ് ഡയറി രൂപത്തിൽ അവതരിപ്പിച്ചത്. അധ്യാപകരായ എം പി നവ്യ, കെ പി ഷഹീമ എന്നിവർ നേതൃത്വം നൽകി. ‘കുട്ടി കാഴ്ചകൾ’ പ്രധാനധ്യാപിക എം ഗീത ടീച്ചർക്ക് നൽകിക്കൊണ്ട് പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് പ്രകാശനം ചെയ്തു. https://online.fliphtml5.com/vltzn/txfc/ എന്ന ലിങ്കിൽ ഡയറിയുടെ ഓൺലൈൻ പതിപ്പ് ലഭ്യമാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

