കൊളച്ചേരി: ഇന്ന് കൊളച്ചേരി മുക്ക് മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റേറിയത്തിൽ വെച്ചു നടന്ന കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സെമിനാറിൽ നിന്നും ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി. ഇന്ന് പ്രസിദ്ധീകരിച്ച കരട് പദ്ധതി രേഖയിൽ ആസൂത്രണ സമിതി അംഗങ്ങളുടെ പട്ടികയിൽ ബി.ജെ.പിയുടെ പ്രതിനിധി കെ.പി ചന്ദ്ര ഭാനുവിന്റെ പേര് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക് നടത്തിയത്. ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ.പി. ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ദേവരാജൻ പി.വി എന്നിവരുടെ നേതൃത്വത്തിൽ വിവിധ വർക്കിങ് ഗ്രൂപ്പ് അoഗങ്ങളായ ചന്ദ്ര ഭാനു കെ.പി, വേണുഗോപാൽ പി.വി, സഹജൻ എ, കെ.പി പ്രേമരാജൻ, ഗോവിന്ദൻ എം, രജിത പി, ചന്ദ്രിക വാര്യർ എന്നിവരാണ് ഇറങ്ങിപ്പോയത്. ഭാരതീയ ജനതാ പാർട്ടിയോട് കാണിച്ച ഈ അവഗണനക്കെതിരെ പാർട്ടി പ്രതിനിധികൾ പഞ്ചായത്ത് പ്രസി സന്റിനെ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

