ഉദയജ്യോതി സ്വയം സഹായ സംഘം നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

Kannadiparamba online news

കൊളച്ചേരി : കൊളച്ചേരി ഉദയജ്യോതി സ്വയം സഹായ സംഘത്തിൻ്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൊളച്ചേരി പള്ളിപ്പറമ്പ് മുക്കിലെ ഉദയജ്യോതി ഹാളിൽ വച്ച് നടന്ന ക്യാമ്പിൽ നൂറോളം പേർ പരിശോധനയ്ക്ക് എത്തിച്ചേർന്നു.
കണ്ണടകൾ ക്യാമ്പ് പാക്കേജ് നിരക്കിൽ നിരവധി പേർക്ക് ലഭ്യമാക്കി.

ക്യാമ്പിന് സംഘം പ്രസിഡൻറ് അഡ്വ.സി ഒ ഹരീഷ്, സെക്രട്ടറി കെ പി മഹീന്ദ്രൻ, സി കെ സുരേഷ് ബാബു മാസ്റ്റർ, സി ഒ മോഹനൻ, എം ധനേഷ്, രതീഷ് എം ,മഹേഷ് കെ പി എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!