ചേലേരി: ചേലേരി മുക്കിലും പരിസരങ്ങളിലും രാത്രി സമയങ്ങളിൽ വ്യാപകമായി ചെടി മോഷണം. കഴിഞ്ഞ ദിവസം നൂഞ്ഞേരി കോട്ടംറോഡിനു സമീപം താമസിക്കുന്ന അദ്നാനിന്റെ വീട്ടുമുറ്റത്ത് നിന്നും ചട്ടി അടക്കമുള്ള വില പിടിപ്പുള്ള ചെടികൾ നഷ്ടപ്പെട്ടു. ഇതിനു മുമ്പും സമാന രീതിയിൽ പരിസരവീടുകളിൽ നിന്നും നിരവധി ചെടികൾ നഷ്ട്ടപ്പെട്ടിട്ടുണ്ടന്ന് പരിസര വാസികൾ പറഞ്ഞു. രാത്രി സമയങ്ങളിലുള്ള മോഷണങ്ങൾ തടയാൻ കടുത്ത നടപടി സ്വീകരിക്കുമെന്ന് മയ്യിൽ പൊലീസ് അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

