കമ്പിൽ :
സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം 29 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സി കെ ജാനകി (മാലാസ് – കമ്പിൽ ) ടി.കെ ഭാർഗവി കെ.പി ജയദേവൻ സ്മാരക ക്യാഷ് പ്രൈസിനും ട്രോഫിക്കും വേണ്ടി നടത്തിയ ജില്ലാതല കൈകൊട്ടി കളി മത്സരത്തിൽ ഓണപറമ്പ് ഇ എം എസ് വായനശാല നാറാത്ത് ഒന്നാം സ്ഥാനം നേടി. ടീം അലീന അത്താഴക്കുന്ന് രണ്ടാംസ്ഥാനവും മൂന്നാം സ്ഥാനം മിന്നൂസ് കാക്ക തുരുത്തി യും കരസ്ഥമാക്കി . വിജയികൾക്ക് രാധാകൃഷ്ണൻ മാണിക്കോത്ത് ട്രോഫികൾ വിതരണം ചെയ്തു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. ശ്രീധരൻ സ്വാഗതവും കെ. സുരേശൻ നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

