ചേലേരി അമൃതം നിവാസിൽ അശ്വതി ജി.കൃഷ്ണൻ മകൾ ഹർഷിതയുടെ പിറന്നാൾ ദിവസം സേവാഭാരതിക്ക് സഹായ ധനം നൽകി. സേവാഭാരതി സംസ്ഥാന സെക്രട്ടറി രാജീവൻ നാറാത്ത് സേവ നിധി ഏറ്റുവാങ്ങി. ചടങ്ങിൽ സേവാഭാരതി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി കെ.രാജീവൻ , ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ ജനറൽ സെക്രട്ടറി ദേവരാജൻ പി.വി., ബിജു പി. എന്നിവർ പങ്കെടുത്തു . ചടങ്ങിൽ സേവാഭാരതി നടത്തുന്ന വിവിധസേവാപ്രവർത്തനങ്ങളെപ്പറ്ററി രാജീവൻ നാറാത്ത് സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

