കൊളച്ചേരിയിലെ മേഖലാ സംഗമങ്ങൾക്ക് തുടക്കമായി

Kannadiparamba online news

തളിപ്പറമ്പിൽ നടക്കുന്ന യു.ഡി.എഫ് വിചാരണ സദസ്സ്

പന്ന്യങ്കണ്ടി : പിണറായി സർക്കാറിനെതിരെ യു.ഡി.എഫ് 22 – ന് വെള്ളിയാഴ്ച്ച 3 മണിക്ക് തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന കുറ്റ വിചാരണ സദസ്സിന്റെ പ്രചരണാർത്ഥം UDF കൊളച്ചേരി പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ 3 മേഖലാ തലത്തിൽ സംഘടിപ്പിക്കുന്ന പ്രവർത്തക സംഗമങ്ങൾക്ക് ഇന്നലെ കൊളച്ചേരി മേഖലയിൽ തുടക്കമായി
പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ നടന്ന സംഗമത്തിൽ സംഘാടക സമിതി ചെയർമാൻ എം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി കുറ്റ വിചാരണ സദസ് പ്രോഗ്രാം വിശദീകരിച്ചു. പഞ്ചായത്ത് സംഘാടക സമിതി കൺവീനർ കെ ബാലസുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജ്മ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ നിസാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി ഷമീമ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി അബ്ദുൽ സലാം, എം റാസിന, മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, പി.കെ.പി നസീർ, എം.കെ മൊയ്തു ഹാജി, സി.കെ സിദ്ധീഖ്, ജാബിർ പാട്ടയം, പി മുഹമ്മദ് ഹനീഫ, കെ പി മുസ്തഫ, എ ഭാസ്കരൻ സംസാരിച്ചു. പാമ്പുരുത്തി, കമ്പിൽ, പാട്ടയം, പന്ന്യങ്കണ്ടി, നണിയൂർ, കൊളച്ചേരി പ്രദേശങ്ങളിലെ യു.ഡി.എഫ് പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു.
ഇന്ന് ശനിയാഴ്ച 4 മണിക്ക് ചേലേരി മുക്കിലെ കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചേലേരി മേഖലാ സംഗമത്തിൽ കൊളച്ചേരി പറമ്പ്, വളവിൽ ചേലേരി, ചേലേരി സെൻട്രൽ, എടക്കൈ, കായച്ചിറ, ദാലിൽ, കയ്യങ്കോട്, നൂഞ്ഞേരി, കാരയാപ്പ് പ്രദേശങ്ങളിലെ യു.ഡി.എഫ് പ്രവർത്തകരും സംബന്ധിക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!