വികസിത് ഭാരത് സങ്കല്‌പ് യാത്ര; കൊളച്ചേരിയിൽ വെള്ളിയാഴ്ച

Kannadiparamba online news

കൊളച്ചേരി: കേന്ദ്രാവിഷ്കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള വികസിത് ഭാരത് സങ്കല്‌പ് യാത്ര 15/12/2023 വെള്ളിയാഴ്ച രാവിലെ 10.30 ന് കൊളച്ചേരി പഞ്ചായത്തിൽ എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം മിനിസ്റ്റേഡിയത്തിൽ വെച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥൻമാർ , ബേങ്ക് മാനേജർമാർ എന്നിവർ പരാതികളിൽ പരിഹാരം കാണുകയും പുതിയ അപ്രക്ഷകൾ സ്വീകരിച്ച് അനുവദിക്കുകയും ചെയ്യുന്നതാണു.ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മററി പ്രസിഡണ്ട് ഇ.പി.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന മീറ്റിംഗിൽ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും പദ്ധതികളുടെ ഗുണ ഭോഗം ലഭിക്കാൻ വേണ്ടുന്ന പ്രവർത്തനം നടത്താൻ തീരുമാനിച്ചു. യോഗത്തിൽ ബി.ജെ.പി. പഞ്ചായത്ത് ജനാൽ സെക്രട്ടറി ദേവരാജൻ പി.വി., ബിജു പി.,പ്രകാശൻ ടി.എന്നിവർ സംസാരിച്ചു. പധാനമന്ത്രി കിസാൻ സമ്മാൻ നിധി യുടെ തവണ കൾ മുടങ്ങിയവരുടേതടക്കം എല്ലാ പരാതികൾക്കുoപരിഹാരം കണ്ടെത്തുന്നതായിരിക്കും എന്നും ‘വിവിധ ഇൻഷൂറൻസ് പദ്ധതികൾ, 20 രൂപയ്ക്കു 2 ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസ് പോളിസി, ഒറ്റ പ്രീമിയം ലൈഫ് ഇൻഷൂറൻസ് തുടങ്ങിയവഅപ്പോൾ തന്നേ അപേക്ഷ സ്വീകരിച്ച് പോളിസികൾ നല്കുന്നതായിരിക്കും എന്നും ഇ.പി. ഗോപാലകൃഷ്ണൻ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!