തളിപ്പറമ്പ് : അസുഖബാധിതനായി ബസ്‌സ്റ്റാൻഡിൽ അബോധവസ്ഥയിലായ എഴുപതുകാരന്റെ മൊബൈൽ ഫോണും ബാഗും കവർന്നയാളെ കണ്ടെത്താനായില്ല. മുക്കുന്നിലെ പി.പി. പ്രഭാകരന്റെ (70) ബാഗ്, മൊബൈൽ ഫോൺ, 40,000 രൂപയോളം വിലപിടിപ്പുള്ള ശ്രവണ സഹായി എന്നിവയാണ് അജ്ഞാതൻ തട്ടിയെടുത്തത്.
ബസ്‌സ്റ്റാൻഡിലെ ബെഞ്ചിൽ മണിക്കൂറിലേറെ ഇദ്ദേഹം ബോധമില്ലാതെ ഇരുന്നു. രാത്രി അന്വേഷിച്ചെത്തിയ നാട്ടുകാരാണ് കണ്ടെത്തിയത്.
കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. നഷ്ടപ്പെട്ട ബാഗും സാധനങ്ങളും കണ്ടെത്താൻ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

