തളിപ്പറമ്പ്.അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്ത് ക്ഷേത്ര മതിലും ഭണ്ഡാരവും പന്തലും ഇടിച്ച് തകർത്ത ഗുഡ്സ് വാഹന ഡ്രൈവർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.നാടുകാണി ശ്രീ ശിവക്ഷേത്ര സേവാ സമിതി പ്രസിഡണ്ട് കിഴക്കേത്തോപ്പിൽജി.മണി (68)യുടെ പരാതിയിലാണ് കെ.എൽ. 59.ഡബ്ല്യു .2055 നമ്പർ ഗുഡ്സ് വാഹനം ഓടിച്ച ഹമീദിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 8 ന് വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ക്ഷേത്രത്തിൻ്റെ മതിലും പന്തലിൻ്റെ ഇരുമ്പ് പൈപ്പുകളും ഭണ്ഡാരവും തകർത്തതിൽ 75,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായും പരാതിയിൽ പറയുന്നു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

