കൊളച്ചേരി: ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്ററിയുടെ ആഭിമുഖ്യത്തിൽ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ ചത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുകയും തെലുങ്കാനയിൽ ബി.ജെ.പി. വൻ മുന്നേറ്റം നടത്തുകയും ചെയ്തതിൽ ആഹ്ലാദപ്രകടനം നടത്തുകയും, പൊതുയോഗം ചേരുകയും, മധുര പലഹാരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ചു. ബി.ജെ.പി. പഞ്ചായത്ത് കമ്മറ്‌റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവരാജൻ പി.വി., വാർഡ് മെംബർ ഗീത വി.വി., പ്രതീപൻ ടി.എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

