ചേലേരി : ചേലേരി ബുസ്താനുൽ ഉലൂം മദ്രസ അൽഖിദ്മ പൂർവ്വ വിദ്യാർത്ഥി സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബ്രീസ് ഓഫ് മദീന ഇശൽ വിരുന്നും പ്രഭാഷണവും ഇന്ന് നവംബർ 22 ബുധനാഴ്ച നടക്കും.
രാത്രി 7 മണി മുതൽ ബുസ്താനുൽ ഉലൂം മദ്രസയിൽ നടക്കുന്ന പരിപാടി മഹല്ല് പ്രസിഡന്റ് അബ്ദുറഹിമാൻ കെ.വിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് മുഹമ്മദ് ഫാളിലി ഉദ്ഘാടനം ചെയ്യും. സുരേഷ്ബാബു വി.കെ മുഖ്യപ്രഭാഷണം നടത്തും. മഹ്ഫൂസ് റിഹാനും സംഘവും അവതരിപ്പിക്കുന്ന ഇശൽ വിരുന്നും നിസാമുദ്ദീൻ പുത്തൂർമഠം നയിക്കുന്ന ഖവാലിയും അരങ്ങേറും. ദഫ് പ്രദർശനവും വിദ്യാർത്ഥികളുടെ ഫ്‌ളവർഷോയും ഉണ്ടായിരിക്കുന്നതാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

