നവകേരള സദസ്സിന്റെ പേരില്‍ രാഷ്ട്രശില്‍പ്പികളെ അപമാനിക്കുന്നു: യൂത്ത് ലീഗ്

Kannadiparamba online news

കണ്ണാടിപ്പറമ്പ്: ശിശുദിനത്തിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മാലോട്ട് സൗത്ത് അങ്കണവാടിയിലെ കുട്ടി കളെ വെയിലത്ത് നിർത്തി നവകേരള സദസ്സിന്റെ പോസ്റ്റർ പിടിപ്പിച്ച് ഫോട്ടോ എടുത്ത് പ്രചാരണം നടത്തിയതെന്നും ബാലാവകാശ നിയമങ്ങൾ കാറ്റിൽ പറത്തിയെന്നും ലീഗ് ആരോപിച്ചു. ശിശു ദിനത്തിൽ നെഹ്റുവിന്റെ ഫോട്ടോ പോലുമില്ലാതെ ശിശുദിന ത്തിന്റെ പ്രാധാന്യവും മഹത്വവും നഷ്ട‌പ്പെടുത്തുകയാണ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ച പഞ്ചായത്ത് അംഗങ്ങളെ പ്രസിഡന്റ് ഭീഷണിപ്പെടുത്തുകയാണെന്നും പ്രസിഡന്റിന്റെ ഇത്തരം പ്രവൃത്തി കൾ നിയന്ത്രിക്കാൻ സിപിഎം തയാറാകണമെന്നും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.കെ.ഷിനാജ്, മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ് എന്നിവർ ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!