നാറാത്ത് ‘പഞ്ചായത്ത് തല പ്രവേശനോത്സവം ദേശ സേവ യു പി സ്കൂളിൽ വെച്ച് നടന്നു

Kannadiparamba online news

കണ്ണാടിപറമ്പ :പുതിയ അധ്യയന വർഷത്തിന്റെ മുന്നോടിയായി നാറാത്ത് പഞ്ചായത്ത് തല പ്രവേശനോത്സവം ദേശസേവ യു പി സ്കൂളിൽ വെച്ച് ഗംഭീരമായി നടത്തപ്പെട്ടു. ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ ഇ അനിൽകുമാറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ LSS,USS വിജയികൾക്കുള്ള അiനുമോദനം ,കുട്ടികൾക്കുള്ള സ്നേഹസമ്മാനം’ വർണ്ണ കുട ‘ നവാഗതർക്ക് നൽകി.സ്വാഗതം പ്രധാന അധ്യാപിക എം വി ഗീത എന്നിവരും ,ആശംസ അർപ്പിച്ച് ശ്രീ.കെ എൻ മുസ്തഫ,ശ്രീ ലതീഷ് എൻ.വി, ശ്രീമതി സി ശ്രീജടീച്ചർ,ശ്രീമതി ഇ ജെ സുനിത ടീച്ചർ,ശ്രീമതി വി കെ സുനിത ടീച്ചർ എന്നിവർ സംസാരിച്ചു.ബിന്ദു’ ടീച്ചർ നന്ദി പറഞ്ഞു.ഉദ്ഘാടനത്തിനുശേഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് എസ്ആർ ജി കൺവീനർ വി കെ സുനിത ടീച്ചർ നയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!