കണ്ണൂർ: മാരക ലഹരിമരുന്നായ
മെത്തഫിറ്റമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. എടക്കാട് സ്വദേശി പി.അഭിനന്ദിനെ (21) യാണ്
എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്.
പട്രോളിംഗിനിടെ എക്സൈസ് സംഘം പ്രതി താമസിക്കുന്ന
വീട്ടിൽ വെച്ചാണ് മാരക ലഹരിമരുന്നായ 9.34 ഗ്രാം മെത്തഫിറ്റമിനുമായി പിടികൂടിയത്.റെയ്ഡിൽ ഗ്രേഡ്
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ഷിബു കെ സി , അബ്ദുൾ നാസർ ആർ പി, പ്രിവന്റിവ് ഓഫീസർ അനിൽകുമാർ ,ഗ്രേഡ്പ്രിവന്റി ഓഫീസർ ഹരിദാസൻ കെ വി ,വനിത സിവിൽ എക്സൈസ് ഓഫീസർ പി. സീമ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സോൾ ദേവ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മാരകലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ
