മയ്യിൽ :കുറ്റ്യാട്ടൂർ കൂട്ടായ്മ നേതൃത്വത്തിൽ സാഹിത്യകാരൻ എൻ.ശശിധരൻ, പൊതുപ്രവർ ത്തകൻ കെ.പത്മനാഭൻ എന്നി വർക്കുള്ള ആദര സമർപ്പണം ‘കാഴ്ച 2024’ ഇന്ന് വൈകിട്ട് കുറ്റ്യാട്ടൂർ സെൻട്രൽ എഎൽപി സ്കൂളിൽ നടക്കും.
വൈകിട്ട് 5 മുതൽ, കലാ സാഹിത്യ പരിപാടികൾ, സാഹിത്യ സല്ലാപം, 6ന് ആദര സമ്മേളനം കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റജി ഉദ്ഘാടനം ചെയ്യും. വി.മനോമോഹനൻ അധ്യക്ഷത വഹിക്കും. രാത്രി 9നു നാടകം പൊള്ളുന്ന പരമാർത്ഥങ്ങൾ.